ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരില്‍ റോഡിലിട്ട് മാടിനെ വെട്ടലും ബീഫ് ഫെസ്റ്റും നടക്കുമ്പോള്‍ പെരുമ്പാവൂരില്‍ പന്നിയിറച്ചിയ്ക്ക് നിരോധനം ഉള്ളത് അറിയുമോ എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ചിലരുടെ ചോദ്യം.
വര്‍ഷങ്ങളായി പെരുമ്പാവൂര്‍ നഗരസഭയിലെ അറവുശാലകളില്‍ പോര്‍ക്കിറച്ചി വില്‍ക്കുന്നില്ല, എന്ത് കൊണ്ടാണ് ഈ നിരോധനം എന്നാണ് ചോദ്യം. മുനിസിപാലിറ്റി ഇത്തരമൊരു നിരോധനം നടപ്പാക്കിയത് എന്തിന് വേണ്ടിയാണെന്നും ചിലര്‍ ചോദിക്കുന്നു.
ഒരു മതവിശ്വാസത്തിന് ഹറാമായതിനാല്‍ മറ്റുള്ളവര്‍ പോര്‍ക്കിറച്ചി കഴിക്കാന്‍ പാടില്ല എന്നുണ്ടോ..ഇല്ലെങ്കില്‍ ഇപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ മിനിമം പെരുമ്പാവൂരിലെങ്കിലും ഒരു പോര്‍ക്ക് ഫെസ്റ്റ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
[fb_pe url=”https://www.facebook.com/permalink.php?story_fbid=1880616345520026&id=100007150365563″ bottom=”30″]
Discussion about this post