പന്നിയിറച്ചി വില്‍പന പാടില്ലെന്ന യാതൊരു ഉത്തരവും പുറപ്പെടുവിച്ചില്ലെന്ന്
പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണന്‍ വ്യക്തമാക്കി. നഗരസഭയ്ക്ക് അത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
പെരുമ്പാവൂര്‍ നഗരസഭയില്‍ അംഗീകൃത അറവ് ശാലകളില്ലാത്തതിനാല്‍ എല്ലാത്തരം അറവുകളും നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ ഒരു മൃഗത്തിന്റെ അറവും നടക്കുന്നില്ല.
വളരെ ചെറിയ നഗരസഭയാണ്. അടുത്ത പഞ്ചായത്തുകളായ ഒക്കല്‍, വാഴക്കുളം എന്നിവിടങ്ങളില്‍ അറുത്ത മാംസമാണ് പെരുമ്പാവൂരിലെ കടകളില്‍ വില്‍ക്കുന്നതെന്നും സതി ജയകൃഷ്ണന്‍ പറഞ്ഞു.
അതേസമയം പെരുമ്പാവൂര്‍ നഗരസഭ മേഖലയിലെ മാംസവില്‍പന ശാലകളില്‍ പന്നിമാംസ വില്‍പനയ്ക്ക് നിരോധനമുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഏതെങ്കിലും വില്‍പനശാലകളില്‍ നിന്ന് പോര്‍ക്ക് മാസം വാങ്ങി തരാമോ എന്നും സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ ചോദിക്കുന്നു. പന്നിയിറച്ചി വില്‍പനയുമായി ബന്ധപ്പെട്ട് പ്രഖ്യാപിതമോ, അപ്രഖ്യാപിതമോ ആ വിലക്ക് ഉണ്ടെന്നാണ് ഇവരുടെ വാദം. നേരത്തെ പന്നിയിറച്ചി വിറ്റതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ ചില സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. അറവ് നിരോധിച്ചിട്ടില്ല എന്നത് ശരിയാണെങ്കിലും പന്നിയിറച്ച് വില്‍പന നടക്കാത്ത് എന്തുകൊണ്ടാണെന്ന് നഗരസഭയ്ക്ക് അറിയുമോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.
Discussion about this post