കോട്ടയം: ഇടത് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വാട്ട്സ്ആപ്പിലൂടെ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ ഇന്നു വിരമിക്കാനിരുന്ന എസ്.ഐക്ക് സസ്പെന്ഷന്. കടുത്തുരുത്തി സര്‍ക്കിളിന്റെ കീഴില്‍ വെള്ളൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ: ആര് കാര്ത്തികേയനെയാണു തിങ്കളാഴ്ച രാത്രിയില്‍ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.
അതേസമയം താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കാന്‍ ആരോ മനഃപൂര്‍വം ചെയ്തതാണെന്നും ചൂണ്ടിക്കാട്ടി ഡി.ജി.പി.ടി.പി. സെന്‍കുമാറിന് കാര്ത്തികേയന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചശേഷം മാത്രമേ നടപടി ഉണ്ടാകൂ എന്നും അതുവരെ നടപടിയെടുക്കില്ലെന്നും ഡി.ജി.പി. ഉറപ്പ് നല്‍കിയിരുന്നുവെന്നും കാര്ത്തികേയന് പറയുന്നു. എന്നാല്‍, തിങ്കളാഴ്ച രാത്രി കോട്ടയം ജില്ലാ പോലീസ് മേധാവി കാര്‍ത്തികേയനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കുയായിരുന്നു. വയര്‍ലെസ് സെറ്റില്‍ കൂടിയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുളള ഉത്തരവിറങ്ങിയത്. ഇത് തെറ്റായ നടപടിയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് പോലീസുകാര്‍ അംഗങ്ങളായിട്ടുള്ള എസ്.പി.സി. കല്ലറ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി അപകീര്‍ത്തികരമായ പോസ്റ്റിട്ട ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിയ്ക്കും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനു കല്യാശേരിയിലെ ആയുര്‍വേദ ഡോക്ടറുടെ തുറന്ന കത്ത് എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റാണു കാര്ത്തികേയന് പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്ക്കുകയാണു പോലീസ് സേനയെന്നും ഇദ്ദേഹം ഇട്ട പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍, തനിക്ക് യാത്രയയപ്പ് നല്‍കാനായി സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയാണ് ഉണ്ടായതെന്നും തുടര്‍ന്ന് കാപ്പി കുടിക്കാനായി പുറത്ത് പോയി മടങ്ങി വന്നപ്പോള്‍ മേശപ്പുറത്തിരുന്ന തന്റെ ഫോണില്‍ നിന്നു പോലീസ് ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് ആരോ മെസേജ് അയയ്ക്കുകയായിരുന്നുവെന്നാണ് കാര്‍ത്തികേയന്റെ പരാതി. ഇതേപ്പറ്റി അന്വേഷിക്കണ് ആവശ്യപ്പെട്ടാണ് കാര്ത്തികേയന് ഡി.ജി.പിക്ക് പരാതി നല്‍കിയത്. തന്റെ ഫോണില്‍നിന്ന് പോയ സന്ദേശങ്ങള്‍ താന്‍ അയച്ചതല്ലെന്നും കാര്ത്തികേയന് തുടര്‍ന്ന് മെസേജ് അയച്ചിരുന്നു.
Discussion about this post