പാലക്കാട്: വേലാന്തളത്ത് കന്നുകാലി കടത്ത് തടഞ്ഞു. ചെക്ക്പോസ്റ്റിന് സമീപത്തു വച്ച് ലോറികള്‍ തടയുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് കാലികളെ കൊണ്ടു വന്നതായിരുന്നു. ഹിന്ദുമക്കള്‍ കക്ഷി സംഘടന പ്രവര്‍ത്തകരാണ് തടഞ്ഞത്. ചെക്ക് പോസ്റ്റില്‍ തടഞ്ഞ വാഹനം തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.
പാലക്കാട് വേലന്താവളത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന കാലികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുവരാനിരുന്ന കന്നുകാലി വണ്ടികളാണ് ഹിന്ദുമക്കള്‍ കക്ഷി സംഘടന പ്രവര്‍ത്തകര്‍ തടഞ്ഞത്.
Discussion about this post