മുംബൈ: മഹാരാഷ്ട്രയില്‍ 30,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളാന്‍ തീരുമാനം. ഈ ആവശ്യം ഉന്നയിച്ച് ദിവസങ്ങളായി കര്‍ഷകര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫടനാവിസ് കടം എഴുതി തള്ളുന്ന കാര്യം പ്രഖ്യാപിച്ചത്.
അഞ്ച് ഏക്കര്‍ വരെ കൈവശമുള്ള കര്‍ഷകരുടെ കടബാധ്യതയായിരിക്കും വരുന്ന ഒക്ടോബര്‍ 31 ഒാടെ സര്‍ക്കാര്‍ തീര്‍പ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടം എഴുതിതള്ളാനുള്ള തീരുമാനം 40 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 1.36 കോടി കര്‍ഷകരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 31 ലക്ഷത്തോളം കര്‍ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വായ്പ ഇനത്തില്‍ പൈസ അടയ്ക്കാന്‍ സാധിക്കാത്തവര്‍ ആണെന്ന് കണ്ടെത്തിയിരുന്നു.
പെന്‍ഷന്‍ തുക ഉയര്‍ത്തുന്നതിനും, കാര്‍ഷിക വിളകള്‍ക്ക് മാന്യമായ വില ഉറപ്പാക്കുന്നതിനും സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യം മുന്‍പും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. സമരത്തെ തുടര്‍ന്ന് പഴം, പച്ചക്കറികള്‍, പാല്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ് നിലവില്‍ മഹാരാഷ്ട്രയില്‍ നേരിടുന്നത്.
സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് രണ്ട് ടാങ്കര്‍ പാല് നിലത്തൊഴുക്കിയും, പച്ചക്കറി വിളകള്‍ നിലത്തെറിഞ്ഞും കര്‍ഷകര്‍ സമരം നടത്തിയിരുന്നു.
Discussion about this post