തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. കിലോയ്ക്ക് 5 രൂപ വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ആന്ധ്ര ലോബിയാണ് അരിവില വര്‍ദ്ധനവിന് പിന്നിലെന്നാണ് സൂചന. ആന്ധ്ര അരിക്ക് പുറമെ കുട്ടനാട്ടില്‍ വിളയുന്ന മട്ടയരിക്കും വില കൂടി. ആവശ്യത്തിന് നെല്ല് കിട്ടുന്നില്ലെന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ പറയുന്നത്.
ഓണ വിപണി ലക്ഷ്യമാക്കിയാണ് ലോബി കൃത്രിമ ക്ഷാമം സൃഷ്ടിച്ചു വില വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ ക്ഷാമം ഉണ്ടായിരുന്നു. നെല്ല് കര്‍ഷകര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നാണ് ആന്ധ്ര മില്ലുടമകളുടെ പ്രചാരണം. എന്നാല്‍ നെല്ലിനായി കര്‍ണ്ണാടകത്തെ ആശ്രയിക്കേണ്ടിവരുന്നതാണ് വിലകൂടാന്‍ കാരണമെന്നാണ് കേരളത്തിലെ മില്ലുടമകള്‍ പറയുന്നത്.
Discussion about this post