ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദിലെ ഷിയാ മേഖലയില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സദ്ര് നഗരത്തിലാണ് സംഭവം.ഇവിടുത്തെ മുസ്ലിം ദേവാലയത്തിന്റെയും ഭക്ഷണശാലയുടെയും സമീപത്ത് വച്ചാണ് സ്ഫോടനം നടന്നത്. വടക്കന്‍ ബാഗ്ദാദിലെ ഷിയ ദേവാലയമായ സമാരയിലേക്കുള്ള വഴി തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ദേവാലയമാണിത്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. ആക്രമണത്തിന് പിന്നില്‍ ഐസിസ് വേരുകളുള്ള സുന്നി തീവ്രവാദികളാകുമെന്നും സംശയിക്കുന്നു.ഷിയാകളെ ഇവര്‍ അവിശ്വാസികളായാണ് കണക്കാക്കുന്നത്. കാര്‍ ബോംബ് സ്ഫോടനങ്ങളും റോഡരികിലെ സ്ഫോടനങ്ങളും ബാഗ്ദാദില്‍ സര്‍വസാധാരണമായിരിക്കുകയാണ്.
Discussion about this post