തൃശൂര്‍: എല്ലായ്പ്പോഴും സിപിഎമ്മിനെ വിമര്‍ശിക്കാന്‍ ഒരു മടിയും കാണിക്കാത്തവരാണ് സിപിഐക്കാര്‍. മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് സിപിഐക്കാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ആ സിപിഐ തന്നെ വലിയ കുടുക്കിലാണ് പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ മകളുടെ വിവാഹമാണ് വിവാദ വിഷയം.
ഗീത ഗോപിയുടെ മകള്‍ സ്വര്ണാഭരണവിഭൂഷിതയായി നില്ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ പാര്‍ട്ടി എംഎല്‍എയും മുന്‍ മന്ത്രിയും ആയ മുല്ലക്കര രത്നാകരന് നിയമസഭയില്‍ നേരത്തെ ആഞ്ഞടിച്ചിരുന്നു. ആഡംബര വിവാഹത്തിനെതിരെ മുല്ലക്കര രത്നാകരന് നിയമസഭയില്‍ നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ ശരിക്കും ശ്രദ്ധ നേടിയിരുന്നു. ആഡംബര വിവാഹങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം എന്നായിരുന്നു അന്ന് മുല്ലക്കര പറഞ്ഞത്. അന്ന് തൊട്ടടുത്തിരുന്ന ആളാണ് ഗീത ഗോപി.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞിരിക്കുന്നത് സ്വന്തം പാര്‍ട്ടി എംഎല്‍എയുടെ മകളുടെ വിവാഹ ഫോട്ടോ ആണ്. നാട്ടകം എംഎല്‍എ ആയ ഗീത ഗോപിയുടെ മകളുടെ വിവാഹമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മകള്‍ ആഭരണങ്ങള്‍ ധരിച്ച് നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. പ്രമുഖരെല്ലാം ആഡംബര വിവാഹത്തില്‍ നിന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിട്ടുനില്‍ക്കണം എന്നാണ് മുല്ലക്കര രത്നാകരന് പറഞ്ഞിരുന്നത്. പക്ഷേ ഗീത ഗോപിയുടെ മകളുടെ വിവാഹത്തിന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എല്ലാവരും എത്തിയിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയാലല്ലേ അത് ആഡംബര വിവാഹം ആണോ എന്ന് അറിയുകയുള്ളൂ എന്നായിരുന്നു അന്ന് മുല്ലക്കര രത്നാകരന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി പിണറായി വിജയന് അന്ന് പറഞ്ഞത്. ഗീത ഗോപിയുടെ മകളുടെ വിവാഹവും ഇപ്പോള്‍ ഏതാണ്ട് അതുപോലെ തന്നെ ആയി. അന്ന് നിയമസഭയില്‍ പിണറായി വിജയന് മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. സിപിഐ നേതാവന് ബിനോയ് വിശ്വത്തിന്റെ മകളുടെ വിവാഹക്കാര്യം ആയിരുന്നു അത്. സൂര്യ കൃഷ്ണമൂത്തിയുടെ മകളുടെ ലളിത വിവാഹത്തെ കുറിച്ച് മുല്ലക്കര പറഞ്ഞപ്പോള്‍ ആയിരുന്നു അത്. എന്തായാലും ഗീത ഗോപിയുടെ മകളുടെ വിവാഹ വിവാദത്തില്‍ സിപിഐ കുടുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലെങ്കില്‍ ഒരു പക്ഷേ മുല്ലക്കര രത്നാകരന് തന്നെ പാര്‍ട്ടിയില്‍ ഇതിനെതിരെ രംഗത്ത് വന്നേക്കും.
അതേസമയം സിപിഐ എംഎല്‍എയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷം ഒന്നും അല്ല വലിയ രീതിയില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സിപിഎം അനുകൂലികളാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post