യുദ്ധവിമാനം പറത്താനുള്ള പരിശീലനം പൂര്‍ത്തിയാക്കിയെത്തുന്ന വ്യോമസേനയിലെ വനിതാപൈലറ്റുമാര്‍ക്ക് ന്യൂ ജെനറേഷന്‍ ട്വിന്‍ സീറ്റര്‍ യുദ്ധവിമാനമായ സുഖോയ് 30 പോര്‍വിമാനം പറത്താന്‍ അവസരം. വ്യോമസേനയിലെ പൈലറ്റുമാരായ ഭാവന കാന്ത്, മോഹനാ സിങ്, അവനി ചതുര്‍വേദി എന്നിവര്‍ക്കാണ് യുദ്ധവിമാനം പറത്താനുള്ള പരിശീലനം നല്‍കുന്നത്. സെപ്തംബറിലെ അവസാനഘട്ട പരിശീലനത്തിനു ശേഷം സൂപ്പര്‍ സോണിക് വിമാനം സുഖോയ് 30 ജെറ്റ് പറത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവരെ ഫ്‌ലൈയിങ് ഓഫീസര്‍മാരായി കമ്മീഷന്‍ ചെയ്തത്.
സ്ത്രീകള്‍ക്കും സേനയില്‍ തുല്യപ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായായിരുന്നു ഈ നടപടി. നിലവില്‍ പശ്ചിമ ബംഗാളിലെ ലായികുന്ദയിലെ നാല്‍പ്പതംഗ ബാച്ചിന് ഒപ്പമാണ് മൂന്നുപേരുടെയും പരിശീലനം. പരിശീലന കാലയളവില്‍ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ച വച്ചതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post