ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയടക്കമുള്ള നയങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടിവ് വരുത്തിയെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. യുവാക്കളെ കുറിച്ച് കോണ്‍ഗ്രസ് ആശങ്കപ്പെടേണ്ടെന്നും നിങ്ങള്‍ ആശങ്കപ്പെടേണ്ടത് ഒരു യുവാവിന്റെ മാത്രം ഭാവി ഓര്‍ത്താണെന്നും ബിജെപി തിരിച്ചടിച്ചു.
എല്ലാവര്ക്കും അറിയാം ആ യുവാവ് ആരാണെന്ന്, നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് മാത്രം ചിന്തിച്ച് അസ്വസ്ഥരായാല്‍ മതിയെന്നാണ് ബിജെപി വക്താവ് സാമ്പിത് പത്ര പരിഹസിച്ചത്.
ഒക്ടോബറില്‍ രാഹുല്‍ സോണിയ ഗാന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
ഇന്നലെ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് മോദിയുടെ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയെന്ന വിമര്‍ശനം ഉയര്‍ന്നത്.
Discussion about this post