ഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) റിപ്പോര്‍ട്ട്. ജമ്മുകശ്മീരും പഞ്ചാബും ആണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇതിനായി നാല് ഭീകരര്‍ പഞ്ചാബ് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയതായും ഇരു സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്കിയ മുന്നറിയിപ്പില്‍ ഐ.ബി. വ്യക്തമാക്കി.
പഞ്ചാബിലെ ഗുര്‍ദാസ്പുര്‍, പഠാന്‍കോട്ട്, ജമ്മുവിലെ കത്വ, എന്നിവിടങ്ങളില്‍ ഐ.എസ്.ഐ. ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.
ആക്രമണം നടത്തുന്നതിനായി ഇന്ത്യയിലെത്തിയ ഭീകരര്‍ പാകിസ്താന് ആയുധങ്ങളും വെടിക്കോപ്പും നല്‍കുന്നത് കാത്തിരിക്കുകയാണെന്നും ഒരു മരുന്ന് വില്പ്പനക്കാരന് വഴിയാണ് ഇത് ഭീകരര്‍ക്ക് എത്തിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. 15 ദിവസത്തിനകം ആയുധങ്ങള്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണം തടയാന്‍ എല്ലാ സുരക്ഷാനടപടികളും കൈക്കൊള്ളണമെന്നും ഐ.ബി. മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിന് പഠാന്‍കോട്ടിലെ വ്യോമതാവളത്തിലുണ്ടായ വന്‍ ഭീകരാക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post