കാസര്‍ഗോഡ് ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിനെ കെട്ടിത്തൂക്കിയിട്ട് അതിഭീകരമായി മര്‍ദ്ദിച്ചാണ് പോലീസും സിപിഎമ്മും ഫസല്‍ വധക്കുറ്റം ഏറ്റെടുപ്പിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്. ക്രൂര മര്‍ദ്ദനത്തിന് ശേഷം സുബീഷിന്റെ കുറ്റസമ്മത മൊഴി റെക്കോര്‍ഡ് ചെയ്ത് സിപിഎം കോടതിയില്‍ പോയി. ജീവന് തിരിച്ചു കിട്ടാന്‍ വേണ്ടി മാത്രമാണ് യുവാവ് ഫസല്‍ വധക്കുറ്റം ഏറ്റതെന്നും സുധാകരന്
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കാസര്‍ഗോഡ് സംഘടിപ്പിച്ച കെ.വെളുത്തമ്പു അനുസ്മരണ യോഗത്തിലാണ് കെ.സുധാകരന്റെ പ്രതികരണം. ജീവന് തിരിച്ചു കിട്ടാന്‍ വേണ്ടി മാത്രമാണ് യുവാവ് കുറ്റം ഏറ്റതെന്നും കെ.സുധാകരന് പറഞ്ഞു.
തന്നെ ക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റസമ്മത മൊഴി റെക്കോര്‍ഡ് ചെയ്തതെന്ന് സുബീഷ്വ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു .
Discussion about this post