ലഖ്നൗ ; ഉത്തര്‍പ്രദേശില്‍ ഫത്തേപുര്‍ കനാലിലേക്കു കാര്‍ മറിഞ്ഞു പത്തുപേര്‍ മരിച്ചു. ഭരത്പുരില്‍ നിന്ന് രാജസ്ഥാനിലെ ബാലാജി ക്ഷേത്രത്തിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്നവര്‍ മുഴുവന്‍ ആളുകളും മരിച്ചു.മഥുര ഭരത്പുര്‍ റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം.
മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ബറേലി സുബാഷ് നഗറിലെ രാജീവ് കോളനി നിവാസികളായ മഹേഷ് ശര്‍മ, ദീപിക ശര്‍മ, പൂനം, ഹര്‍ദിക്, റിത്വിക്, റോഷന്, ഖുഷ്ബു, ഹിമന്‍ശു, സുരഭി, കാര്‍ ഡ്രൈവറായിരുന്ന ഹരീഷ് ചന്ത് എന്നിവരാണ് അപകടത്തില്‍ പെട്ടത്.
കാര്‍ പൂര്‍ണമായും കനാലില്‍ മുങ്ങിയതാണു ദുരന്തതീവ്രത വര്‍ധിപ്പിച്ചതെന്നും ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.
Discussion about this post