തീവ്രവാദ സംഘടനയില്‍ അംഗത്വമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആനംസ്റ്റി ഇന്റര്‍ നാഷണല്‍ തുര്‍ക്കി മേധാവിയെ താനിര്‍ കില്ലിചിനെതിരെ അറസ്റ്റ് വാറണ്ട്. താനിറിന് ഒരു തീവ്രവാദ സംഘടനയില്‍ അംഗത്വമുണ്ടെന്നാണ് ആരോപണം. തുര്‍ക്കി കോടതിയാണ് ആംനസ്റ്റി തലവനെതിരെ നടപടിയ്ക്ക് ഉത്തരവിട്ടത്.
അഭിഭാഷകന് കൂടിയായ താനിറിനെ കഴിഞ്ഞ ദിവസം ഇസ്മിറില്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു. ആത്മീയചാര്യന്‍ ഫെത്തുള്ള ഗുലനുമായി ബന്ധമുണ്ടെന്നാരോപിട്ടായിരുന്നു ഇത്.
Discussion about this post