ശ്രീലങ്ക: മുസ്ലിം വിഭാഗത്തെ ആക്രമിച്ച കേസില്‍ ബുദ്ധമത സംഘടനയായ ബോധു ബാല സേന (ബി.ബി.എസ്)യില്‍ അംഗമായ മുപ്പത്തിരണ്ടുകാരന് പൊലീസ് അറസ്റ്റില്‍. ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമ കേസില്‍ ആദ്യത്തെ അറസ്റ്റാണിത്. അക്രമികള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ എടുക്കുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി.
കൊളംബോയില്‍ കഴിഞ്ഞ ഏപ്രിലില്‍ പതിനാറിലധികം ആക്രമണങ്ങളാണ് ഉണ്ടായത്. മുസ്ലിങ്ങളുടെ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും, പള്ളികളിലും നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് അയാളെ അറസ്റ്റ് ചെയ്തത്. കല്ലുകളും പെട്രോള്‍ ബോംബുകളുമായി എത്തിയ സംഘം മുസ്ലിങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് പ്രിയാനന്ദ ജയകോടി അറിയിച്ചു.
ശ്രീലങ്കയിലെ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്. ന്യൂനപക്ഷ വിഭാഗമായ മുസ്ലിങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് ബുദ്ധസംഘടനകള്‍ അഴിച്ചുവിടുന്നത്.
Discussion about this post