കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മഞ്ചേശ്വരം മുസ്ലിംലീഗ് എംഎംല്‍എ പിബി അബ്ദുള്‍ റസാഖ്.
എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്നും അഞ്ച് വര്‍ഷം ഭരിക്കുമെന്നും അബ്ദുള്‍ റസാഖ് എംഎല്‍എ പറഞ്ഞു.
കേസില്‍ സുരേന്ദ്രന് അനുകൂലമായിരിക്കും വിധിയെന്നും അതിനാല്‍ അബ്ദുള്‍ റസാഖ് എംഎല്‍എയെ രാജി വയ്പ്പിച്ച് ഉപ തിരഞ്ഞെടുപ്പിന് ലീഗ് ശ്രമിക്കുന്നുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
Discussion about this post