അംറേലി: ഗുജറാത്തിലെ അംറേലിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ വളകളെറിഞ്ഞ് പ്രതിഷേധം. വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വളയെറിഞ്ഞ ഖേതന് കാശ്വാലയെ (20) പോലീസ് കസ്റ്റഡിയിലെടുത്തു. മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ആഘോഷപരിപാടികളില്‍ സ്മൃതി ഇറാനി സംസാരിക്കവെയാണ് സംഭവം.
വേദിയില്‍ നിന്ന് അകലെയായുള്ള ഇരിപ്പിടത്തില്‍ നിന്ന് ഖേതന് പൊടുന്നനെ എഴുന്നേറ്റ് രണ്ട് മൂന്നു വളകള്‍ സ്മൃതി ഇറാനിക്ക് നേരെ എറിയുകയായിരുന്നു’, പോലീസ് പറയുന്നു.
എന്നാല്‍ ഖേതനെ പിടിച്ച പോലീസുകാരോട് അയാളെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്നാണ് മന്ത്രി പറഞ്ഞത്. ‘മാത്രമല്ല അദ്ദേഹം വളയെറിയട്ടെ എന്നും താനത് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സമ്മാനമായി നല്‍കാമെന്നും’ സ്മൃതി ഇറാനി മൈക്കിലൂടെ പോലീസുകാരോട് വിളിച്ചു പറഞ്ഞു.
അതേസമയം അംറേലി ജില്ലയിലെ മോട്ട ബന്ദാരിയ പ്രദേശത്തുകാരനാണ് ഖേതന്. വളയെറിഞ്ഞതിലൂടെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന് പ്രതീകാത്മകമായി ആവശ്യപ്പെടുകയായിരുന്നു കേതന് എന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ്സ് നേതാവ് അവകാശപ്പെടുന്നത്.
Discussion about this post