ലണ്ടന്‍: റംസാന്‍ മാസത്തില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ അയച്ച ഒരു രഹസ്യ ഓഡിയോ സന്ദേശത്തിലാണ് ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവന്ന ഓഡിയോ സന്ദേശം ഇസ്ലാമിക് സ്റ്റേറ്റ് ഔദ്യോഗിക വക്താവ് അബി അല്‍ ഹസന്‍ അല്‍ മുഹ്ജര്‍ ആണ് പുറത്തിവിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കി.
ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ കഴിഞ്ഞയാഴ്ച നടത്തിയ ഭീകര ആക്രമണത്തെയും ഓഡിയോയില്‍ പ്രശംസിക്കുന്നുണ്ട്. പാര്‍ലമെന്റ് മന്ദിരത്തില്‍ അടക്കം നടത്തിയ ആക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post