കശ്മീര്‍: നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ രജൗരി, പൂഞ്ച് മേഖലകളിലാണ് വെടിവെപ്പുണ്ടായത്.
ബുധനാഴ്ച രാത്രി പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് മോര്‍ട്ടാര്‍ ബോംബുകളും ഷെല്ലുകളും പ്രയോഗിച്ചു. കൂടാതെ ജനവാസ മേഖലയിലും പാക് സൈന്യം ആക്രമണം നടത്തി. ഇതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു. തുടര്‍ന്നുള്ള വെടിവയ്പിലാണ് രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
നാലുദിവസത്തിനിടെ പത്തിലധികം വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
Discussion about this post