ന്യൂഡൽഹി: സർക്കാർ സമർപ്പിച്ച ബില്ലുകളെല്ലാം നേരത്തെ തന്നെ ഒപ്പുവച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഴുവൻ ബില്ലുകൾക്കും അനുമതി ലഭിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാതികൾ പരിശോധിക്കേണ്ടി വന്ന സാഹചര്യത്തിലാണ് സമയം എടുത്തത് എന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ബില്ലുകളെല്ലാം നേരത്തെ തന്നെ ഒപ്പിട്ടിരുന്നതാണ്. ബില്ലുകൾ സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. അത് പരിശോധിക്കുകയായിരുന്നു. അതിനാലാണ് സമയം എടുത്തത്. സംസ്ഥാനം കോടതിയെ സമീപിച്ചതിന് നിലവിലെ ബില്ലുകളുമായി ബന്ധമില്ലെന്നും ഗവർണർ വിശദമാക്കി.
തിരഞ്ഞെടുപ്പ് ദിനത്തിലെ പോളിംഗിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൊത്തത്തിൽ സംതൃപ്തി നൽകുന്ന പോളിംഗ് ശതമാനമാണ് ഇക്കുറി. എന്തിരുന്നാലും പോളിംഗിലുണ്ടാ കുറവ് പരിശോധിക്കണം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിലാണ് ഒടുവിൽ ഗവർണർ ഒപ്പുവച്ചിരിക്കുന്നത്.
Discussion about this post