ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 265 റണ്‍സ് 40.1 ഓവറില്‍ ഇന്ത്യ മറി കടക്കുകയായിരുന്നു.
ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും(46) രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ധവാന് പുറത്തായതിനെ ശേഷം എത്തിയ വിരാട് കോഹ്ലി(96)യും രോഹിത് ശര്‍മ്മ(123) യും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
സെഞ്ചുറി പ്രകടനവുമായി രോഹിത് ശര്‍മ്മയും 96 റണ്‍സുമായി വിരാട് കോലിയും കളം നിറഞ്ഞപ്പോള്‍ ബംഗ്ലാ ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഇരുവരും 178 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സടിച്ചു. മൂന്നാം വിക്കറ്റില്‍ തമീം ഇഖ്ബാലും മുഷ്ഫിഖുര്‍ റഹ്മാനും ചേര്‍ന്ന് നേടിയ സെഞ്ചുറി കൂട്ടുകെട്ട് ബംഗ്ലാദേശിന് അടിത്തറ നല്‍കിയെങ്കിലു പിന്നീട് വന്ന മധ്യനിര ബാറ്റ്സ്മാന്മാര് വലിയ സ്കോര്‍ കണ്ടെത്തുന്നതില്‍ പരാജയമായതോടെയാണ് ബംഗ്ലാദേശിന്റെ സ്കോര്‍ 264-ല്‍ ഒതുങ്ങിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനെ ആണ് ഇന്ത്യ നേരിടുന്നത്.
Discussion about this post