ഗംഗേശാനന്ദയെ കുറ്റവിമുക്തനാക്കി പരാതിക്കാരിയായ പെണ്‍കുട്ടി രംഗത്തെത്തിയതോടെ മുന്‍പ് പെണ്‍കുട്ടിയെ ധീരയാക്കിയ മുഖ്യമന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയ പരിഹാസം. നിയമം കയ്യിലെടുത്ത പെണ്‍കുട്ടിയെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ന്യായീകരിച്ചത് അന്ന് തന്നെ വിവാദമായിരുന്നു. പോലിസ് അന്വേഷിക്കും മുമ്പ് പല സിപിഎം നേതാക്കളും പെണ്‍കുട്ടിയെ ധീരയാക്കി രംഗത്തെത്തി. ജോയ് മാത്യുവിനെ പോലുള്ള പ്രമുഖരും അന്ന് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.
ഇപ്പോള്‍ മുമ്പുള്ള എല്ലാ മൊഴികളും തിരുത്തി പരാതിക്കാരി തന്നെ രംഗത്തെത്തിയതോടെ വെട്ടിലായത് പോലിസാണ്. പോലിസ് സ്വാമിക്കെതിരെ കേസ് സൃഷ്ടിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ലിംഗം ഛേദിച്ചത് അയ്യപ്പദാസും, മറ്റ് രണ്ട് പേരും ചേര്‍ന്നാണ്, സ്വാമി തന്നെ പീഢിപ്പിട്ടിട്ടില്ല, മകളെ പോലെയാണ് കരുതിയിരുന്നത്. തന്റെ അമ്മയ്ക്ക് സ്വാമിയുമായി നല്ല ബന്ധം മാത്രമാണ് ഉള്ളത്. എന്നിങ്ങനെയാണ് പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നത്. പോലിസ് സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും പരാതിക്കാരി പറയുന്നു.
പിണറായി അന്ന് സ്വാമിക്കെതിരായ നിയമലംഘനത്തെ ന്യായീകരിച്ചതും, പെണ്‍കുട്ടിയെ ധീരയെന്ന് പുകഴ്ത്തിയതും എല്ലാം അറിഞ്ഞുകൊണ്ടാണ് എന്നാണ് വിമര്‍ശനം.
[fb_pe url=”https://www.facebook.com/niammathew/posts/1978275419059051?pnref=story.unseen-section” bottom=”30″]
[fb_pe url=”https://www.facebook.com/ranjutnr/posts/10208343817303433?pnref=story” bottom=”30″]
Discussion about this post