ഡല്‍ഹി: ചരക്കുസേവനനികുതി പ്രാബല്യത്തില്‍ വരുന്നതോടെ നോട്ട്ബുക്കുകള്‍, പാചകവാതകം, അലുമിനിയം ഫോയിലുകള്‍, ഇന്‍സുലിന്‍, ചന്ദനത്തിരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് ഗാര്‍ഹിക ഉത്പന്നങ്ങള്‍ക്കും വിലകുറയും.
വിലകുറയുന്ന മറ്റ് ഉത്പന്നങ്ങള്‍ ഇവയാണ് പാല്‍പ്പൊടി, തൈര്, ബട്ടര്‍ മില്‍ക്ക്, തേന്‍, ചീസ്, സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, ഗോതമ്പ്, അരി, നിലക്കടലയെണ്ണ, പാമോയില്‍, സണ്‍ഫഌര്‍ ഓയില്‍, വെളിച്ചെണ്ണ, കടുകെണ്ണ, പഞ്ചസാര, നൂഡില്‍സ്, പഴം പച്ചക്കറികള്‍, വിവിധതരം ഭക്ഷ്യോല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, ചട്ണി, സോസുകള്‍ തുടങ്ങിയവ.
മിനറല്‍ വാട്ടര്‍, ഐസ്, സിമന്റ്, കല്‍ക്കരി, മണ്ണെണ്ണ, പല്‍പ്പൊടി, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, കണ്‍മഷി, സോപ്പ്, എക്‌സ് റേ ഫിലിം, ഡയഗണോസ്റ്റിക് കിറ്റുകള്‍, പഌസ്റ്റിക് ടാര്‍പോളിന്‍, സ്‌കൂള്‍ ബാഗുകള്‍, വ്യായാമ ബുക്കുകള്‍, പട്ടങ്ങള്‍, കുട്ടികള്‍ക്കുള്ള കളറിംഗ് ബുക്കുകള്‍, പട്ട്, കമ്പിളി വസ്ത്രങ്ങള്‍, ചിലതരം കോട്ടണ്‍റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ചെരുപ്പ്, ഹെല്‍മറ്റ്, എല്‍.പി.ജി. സ്റ്റൌ, സ്പൂണുകള്‍, ഫോര്‍ക്‌സ്, കേക്ക് സെര്‍വറുകള്‍, 15 HP-യില്‍ കൂടാത്ത സ്പീഡ് ഡീസല്‍ എന്‍ജിനുകള്‍, ട്രാക്ടര്‍ റിയര്‍ ടയര്‍, ട്രാക്ടര്‍ റിയര്‍ ടയര്‍ ട്യൂബുകള്‍ എന്നിവയ്ക്കും വിലകുറയും.
ജൂലൈ ഒന്നു മുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത്. ഉത്പന്നങ്ങളുടെ വില പുനര്‍ നിര്‍ണ്ണയിക്കുക എന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ഉത്തരവാദിത്ത്വമാണ്. സംസ്ഥാന ധനകാര്യ മന്ത്രിമാരടങ്ങിയ ജിഎസ്ടി കൗണ്‍സിലിന്റെ അധ്യക്ഷന്‍ കേന്ദ്രധനകാര്യ മന്ത്രിയാണ്.
Discussion about this post