കൊച്ചി: കൊച്ചി മെട്രോ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മെട്രോമാന് ഇ ശ്രീധരനും സംസ്ഥാന സര്‍ക്കാരിനും പ്രത്യേക അഭിനന്ദനം അറിയിച്ചു.
മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു.
Discussion about this post