ശ്രീനഗര്‍: കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യൻ സൈന്യം മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശം സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും കശ്മീരില്‍ സുരക്ഷാ സേന നടത്തുന്നത് വലിയ ജോലിയാണ്. ചില തെറ്റിദ്ധാരണകളാണ് കശ്മീരിൽ യുവതലമുറയെ ആയുധമെടുപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ചിലയിടങ്ങളില്‍ പ്രശനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവിടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികള്‍ ഓര്‍ത്ത് ആരും ആകുലതപെടേണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ സൈന്യം കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നും അത്തരം നടപടികളെ കരസേനാ മേധാവി ന്യായീകരിക്കുകയാണെന്നും സിപിഎമ്മും കോൺഗ്രസുമടക്കമുള്ള ചില പ്രതിപക്ഷ പാർട്ടികൾ അടുത്തിടെ വിമർശനമുന്നയിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്ന തരത്തിൽ പ്രസ്ഥാവനകളും പ്രതിഷേധങ്ങളും തുടർന്നുണ്ടായി.
എന്നാൽ വിമർശകർക്ക് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് മറുപടി നൽകി. ഇന്ത്യൻ സൈന്യം മനുഷ്യാവകാശങ്ങളിൽ പൂർണമായും വിശ്വസിക്കുന്നു. മനുഷ്യ ജീവന് വിലകൽപ്പിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നവരുമാണ്ഇന്ത്യൻ സൈന്യമെന്നും ബിപിൻ റാവത്ത് പറഞ്ഞു.
ഏത് സാഹചര്യവും നേരിടാൻ പരിശീലനം നേടിയവരാണ് ഇന്ത്യൻ സൈനികർ. എന്നാൽ ചില തെറ്റിധാരണകളാണ് ജമ്മു കാശ്മീരിലെ യുവാക്കളെ ആയുധമെടുപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post