ഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാണെന്നു പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണെന്ന് പ്രതികരിച്ചു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കണം കാരണം താന്‍ രാജ്യത്തെ വിദേശകാര്യ മന്ത്രിയാണ്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച് മാധ്യമങ്ങള്‍ മന്ത്രിയെ സമീപിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സുഷമ സ്വരാജിനു പിന്തുണയേറുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഷമ.
Discussion about this post