തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പോലിസിനതിരെ പരാതിക്കാരിയായ പെണ്‍കുട്ടി രംഗത്ത് എത്തിയതോടെ ആണ് അന്വേഷണം കൈമാറാി നാണക്കേട് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
തന്നെ നിര്‍ബന്ധിച്ച് സ്വാമിക്കെതിരെ മൊഴി നല്കാന് പോലീസ് പ്രേരിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു. സ്വാമി നിരപരാധിയാണെന്നും പെണ്‍കുട്ടി പറയുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐയെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പോക്സോ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
സ്വാമിക്കെതിരെ കേസെടുക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥ ഉള്‍പ്പടെ ഉന്നത പോലിസ ഉദ്യോഗസ്ഥര്‍ ഗുഢാലോചന നടത്തിയെന്നാണ് ആരോപണംയ
Discussion about this post