കശ്മീര്‍:പാകിസ്ഥാന്റെ ദേശീയ ദിനത്തില്‍ കശ്മീരില്‍ പാക് പതാക ഉയര്‍ത്തിയ വിഘടനവാദി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഹുറിയത് കോണ്‍ഫറന്‍സിന്റെ വനിതാ വിഭാഗമായ ദുഖ്ത്രാന്‍ ഇ മിലത്തിന്റെ നേതാവായ ആസിയ അന്ദ്രാബിക്കെതിരെയാണ പോലിസ് കെസെടുത്തിരിക്കുന്നത്.നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമപ്രകാരമാണ് കേസ്.
തിങ്കളാഴ്ച പാകിസ്ഥാന് ദേശീയ ദിനം ആഘോഷിച്ചപ്പോള്‍ അതിന് സമാനമായി ആസിയയുടെ നേതൃത്വത്തില്‍ കശ്മീരില്‍ പാക് പതാക ഉയര്‍ത്തുകയും പാകിസ്ഥാന്റെ ദേശീയ ഗാനം ആലപിക്കുകയും ചെയ്തു എന്നാണ് ആരോപണം.
പാക്ക് ദേശീയ ദിനത്തില്‍ ക്ശ്മീരില്‍ പാക്ക് പതാക ഉയര്‍ത്തി
Discussion about this post