ഡല്‍ഹി: ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് രാജി വെച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് രാജി. രാംനാഥിന്റെ രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു.
2015 ആഗസ്ത് 8-നാണ് രാംനാഥ് ബീഹാര്‍ ഗവര്‍ണറായി നിയമിതനായത്. തിങ്കളാഴ്ച രാംനാഥിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെസ്രനാഥ് ത്രിപതിക്ക് ബീഹാറിന്റെ അധിക ചുമതല നല്‍കി.
Discussion about this post