യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യോഗ ഒരു മതത്തിന്റെ ഭാഗമല്ല, ചില സൂക്തങ്ങളും മറ്റും ചൊല്ലി അത് മതത്തിന്റെ ഭാഗമാണെന്ന് ചിലര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ സൂക്തങ്ങള്ര്ര് മുമ്പും യോഗ ഇവിടെ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് യോഗാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്ക്കൂളുകളില്‍ യോഗ പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു..യോഗ വ്യായാമ മുറയാണ്. മതേതരമനസ്സോടെ ആയിരിക്കണം യോഗ അഭ്യസിക്കേണ്ടതെന്നും പിണറായി വിജയന് പറഞ്ഞു.
Discussion about this post