തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും മറ്റ് പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നില്‍ മാലിന്യ കൂമ്പാരം. ക്ലിഫ് ഹൗസിന് പിന്നില്‍ മാലിന്യം തള്ളുമ്പോഴും നഗരസഭയ്ക്ക് ഒന്നും ചെയ്യാനാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ഇടമാണിത്. മന്ത്രി മന്ദിര പരിസരങ്ങളില്‍ മാത്രമാണ് ഫോഗിങ് നടത്തുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.
ഖര മാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്നതിനാല്‍ കൊതുകിനും കുറവില്ല. നഗരസഭയുടെ ഹെല്‍ത്ത് ഓഫീസിനരികത്താണ് ഈ മാലിന്യം നിറയുന്നത്. ഒഴിഞ്ഞ പറമ്പില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നഗരസഭയ്ക്ക് കഴിയുന്നുമില്ല.
Discussion about this post