കൊച്ചി: മംഗലാപുരത്ത് വന്‍ പോലീസ് സന്നാഹത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗത്തിന് ഒടുവില്‍ അര്‍ബന്‍ ഡിക്ഷണറിയുടെ അംഗീകാരം. പൊലീസ് കാവലിന്റെ നടുവില്‍ പിണറായി വിജയന് നടത്തിയ ആത്മപ്രശംസയ്ക്ക് ശേഷം മലയാളത്തിലെത്തിയ പിണറായടി പിണുവടി എന്നീ മലയാളം വാക്കുകളാണ് അര്‍ബന്‍ ഡിക്ഷണറി അംഗീകരിച്ചത്.
15 മിനുട്ട് കൊണ്ട് എവറസ്റ്റ് കയറുമെന്നൊക്കെയുള്ള ആത്മ പ്രശംസകളാണ് പിണുവടിയുടെ വ്യാഖ്യാനമായി കൊടുത്തിട്ടുള്ളത്. പിണറായടിക്കും ഏകദേശം ഇതേ അര്‍ത്ഥം വരുന്ന ഉദാഹരണങ്ങളാണ് ഡിക്ഷ്ണറിയില് നല്‍കിയിരിക്കുന്നത്. വെറും കയ്യാല്‍ സിംഹത്തെ കൊന്നുവെന്ന് പറഞ്ഞാല്‍ അത് പിണറായടിയായി കൂട്ടാമെന്ന് ഡിക്ഷണറി പറയുന്നു. താന്‍ മുഖ്യമന്ത്രിയല്ലായിരുന്നെങ്കില്‍ ഇന്ദ്രനും ചന്ദ്രനും പോലും തന്നെ തടയാന്‍ കഴിയില്ലെന്ന് മംഗലാപുരത്ത് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കത്തിക്കും ഉയര്‍ത്തിപ്പിടിച്ച വടിവാളിനും ഇടയിലൂടെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് പിന്നീട് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായി. അതിനു ശേഷമാണ് പിണുവടിയും പിണറായടിയും പ്രയോഗത്തില്‍ വരുന്നത്.
Discussion about this post