ഇസ്ലാമബാദ്: മുംബയ് ആക്രമണകേസിന്റെ വിചാരണ പാക് കോടതി വീണ്ടും നീട്ടി.തുടര്‍ച്ചയായ മൂന്നാം തവണയാണ് പാകിസ്ഥാന്‍ കോടതി കേസ് മാറ്റി വെയ്ക്കുന്നത്. മുംബൈ ഭീകരാക്രമണ കേസില്‍ ആരോപണ വിധേയരായ ഏഴ് പേരുടെ വിചാരണയാണ് ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയത്.
2008ലെ മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരനും ലഷ്‌കറെ തയിബയുടെ കമാന്‍ഡറുമായ സക്കിയൂര്‍ റെഹ്മാന്‍ ലഖ്‌വിയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇസ്ലാമബാദ് ഹൈക്കോടതിയിലായതിനാലാണ് ഇന്ന് കേസിന്റെ വിചാരണ നടത്താതിരുന്നതെന്ന് പ്രോസിക്യൂഷന്‍ തലവന്‍ ചൗധരി അസ്ഹാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇതേ കാരണങ്ങള്‍ പറഞ്ഞ് കേസിന്റെ വിചാരണ അഞ്ച് തവണയോളം നീട്ടിവച്ചിട്ടുണ്ട്. 2009ലാണ് പാകിസ്ഥാനില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്.
Discussion about this post