പാലക്കാട്: പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും സാങ്കേതിക തടസ്സങ്ങള്‍ കാരണം എം പി ഫണ്ട് വിനിയോഗിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നിരാശ തുറന്ന് പ്രകടിപ്പിച്ച് നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി. യുവമോര്‍ച്ച പാലക്കാട് സംഘടിപ്പിച്ച പ്രതിഭാ പുരസ്‌കാര ചടങ്ങിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
രാജ്യസഭാ എം പി യെന്ന നിലയില്‍ അനുവദിച്ചിട്ടുളള ഫണ്ട് വിനിയോഗിക്കാന്‍ നിരവധി പദ്ധതികളാണ് സമര്‍പ്പിച്ചത്. എന്നാല്‍ അവയെല്ലാം നടപടി ക്രമങ്ങളില്‍പ്പെട്ട് കുരുങ്ങി കിടക്കുകയാണെന്നും ഇത് എല്ലാ ആവേശവും ചോര്‍ത്തി കളയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജോലിയിലൂടെ നേടിയ 50 ലക്ഷം രൂപ മകളുടെ പേരിലുളള ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റിന് കൈമാറുകയാണെന്നും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഈ ഫണ്ട് വിനിയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി സി കൃഷ്ണ കുമാര്‍, യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു തുടങ്ങിയവര്‍ പരിപാടിയില്‍ പെങ്കെടുത്തു.
Discussion about this post