തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ വീണ്ടും പൊലിസ് മേധാവിയായി നിയമിച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍ ആണ് ബെഹ്റ. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ജൂണ്‍ മുപ്പതിന് വിരമിക്കുന്ന ടി പി സെന്‍കുമാറിന്റെ സ്ഥാനത്തേക്കാണ് നിയമനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.
സെന്‍കുമാറിന്റെ കാലാവധി അവസാനിക്കുന്ന ജൂണ്‍ 30ന് ബെഹ്റ ചുമതലയേല്‍ക്കും.
55 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെഹ്റ പൊലീസ് ആസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
സര്‍ക്കാരുമായുള്ള നിയമപോരാട്ടത്തിനൊടുവില്‍ അന്തിമ വിജയം നേടി സെന്‍കുമാര്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് ബെഹ്റയെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കിയിരുന്നു.
Discussion about this post