കൊച്ചി: ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേതെന്ന് ആനിരാജ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ല. അമ്മ പ്രസിഡന്റായ ഇന്നസെന്റിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമെന്നും ആനിരാജ വ്യക്തമാക്കി.
വുമന്‍ ഇന്‍ സിനിമ കളക്ടീവിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ആനിരാജ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകകയായിരുന്നു അവര്‍.
Discussion about this post