സിനിമ സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇടതുപക്ഷ ജനപ്രതിനിധികളായ മുകേഷിന്റെയും, ഇന്നസെന്റ് എംപിയുടെയും നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ന്യായീകരിച്ചും, മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയും സിപിഎം നേതാവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പിഎം മനോജ് രംഗത്തെത്തിയത്.
‘അമ്മ ഭാരവാഹികള്‍ അവരുടെ വീക്ഷണം പറയുന്നു. അത് റിപ്പോര്‍ട് ചെയ്യാനുള്ള ചുമതലയാണ് മാധ്യമങ്ങള്ക്കുഅല്ലാതെ അവരെ പരസ്യ വിചാരണ ചെയ്യാനുള്ളതല്ല. അങ്ങനെ വിചാരണ ചെയ്യുമ്പോള്‍ അതിനിരയാകുന്നവരുടെ ക്ഷോഭം കാണേണ്ടിവരും. ആ ക്ഷോഭമാണ് മഹാപരാധം എന്ന പറച്ചിലിന് മറ്റു ചില ലക്ഷ്യങ്ങളാണുള്ളത്. -എന്നിങ്ങനെയാണ് മനോജിന്റെ ന്യായീകരണം.
മുകേഷ് മാധ്യമങ്ങളോട് ക്ഷോഭിച്ചതില്‍ സിപിഎം കൊല്ലം ജില്ല കമ്മറ്റി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇന്ന് ”അമ്മ’ യോഗാവസാനം നടന്ന ചടങ്ങില്‍ മുകേഷും ഇന്നസെന്റും ഗണേഷും ചൂടായി എന്ന് പറയുന്നതില്‍ യുക്തി ഭംഗം ഉണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുള്ള തുടര്‍ച്ചയായ പ്രകോപനപരമായ ചോദ്യങ്ങള്‍ക്കു മറുപടി നല്കുമ്പോള് ശബ്ദം കനത്തിട്ടുണ്ട് എന്നത് ശരിയാണ്. മൈക്ക് കയ്യില്‍ കിട്ടാഞ്ഞപ്പോള്‍ ശബ്ദം ഉയര്‍ത്തി സംസാരിച്ചിട്ടുമുണ്ട്. അതിലൊന്നും അസഭ്യമോ അശ്ലീലമോ കേട്ടിട്ടില്ല. അങ്ങനെ സംസാരിച്ചാല്‍ അലിഞ്ഞു തീര്‍ന്നു പോകുന്നതാണ് മാധ്യമ പ്രവര്‍ത്തകന്റെ അന്തസ്സും അഭിമാനവും എന്ന് കരുതുന്നില്ല.
അതൊരു വാര്‍ത്താ സമ്മേളനം ആയിരുന്നില്ല. സിനിമാക്കാര് (അവരില്‍ ജന പ്രതിനിധികളും ഉണ്ട്) മാധ്യമ പ്രവര്‍ത്തകരോട് ഉപായത്തിലും മെയ്വഴക്കത്തോടെയും മറുപടി പറഞ്ഞു പരിചയം ഉള്ളവര്‍ ആണ് എന്ന് ശഠിക്കരുത്.
ചോദ്യം വരുമ്പോള്‍ ഉത്തരം. ഉത്തരം മുട്ടിച്ചെ അടങ്ങൂ എന്ന വാശിയോടെ ചോദ്യമുണ്ടാകുമ്പോള്‍ അതിനനുസരിച്ചു ഉത്തരം.
ക്യാമറ ചോദ്യം തൊടുക്കുന്നവര്ക്കു നേരെ തിരിച്ചു വെച്ചിരുന്നെങ്കില്‍ കൂടുതല്‍ രസകരമായ രംഗങ്ങള്‍ ലഭിച്ചേനെ എന്നാണു തോന്നിയത്.
”അമ്മ’ എന്ന സംഘടനയുടെ നിലപാട് വിമര്‍ശിക്കപ്പെടുന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. തെരുവോരം മുരുകന് ആംബുലന്‍സ്
സമ്മാനിച്ച ചടങ്ങില്‍ ചെന്ന് അത് അലങ്കോലമാക്കാന്‍ ശ്രമിച്ചു എന്ന ദുഷ്പേര് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടാതിരുന്നാല്‍ മതി.
‘അമ്മ ഭാരവാഹികള്‍ അവരുടെ വീക്ഷണം പറയുന്നു. അത് റിപ്പോര്‍ട് ചെയ്യാനുള്ള ചുമതലയാണ് മാധ്യമങ്ങള്ക്കുഅല്ലാതെ അവരെ പരസ്യ വിചാരണ ചെയ്യാനുള്ളതല്ല. അങ്ങനെ വിചാരണ ചെയ്യുമ്പോള്‍ അതിനിരയാകുന്നവരുടെ ക്ഷോഭം കാണേണ്ടിവരും. ആ ക്ഷോഭമാണ് മഹാപരാധം എന്ന പറച്ചിലിന് മറ്റു ചില ലക്ഷ്യങ്ങളാണുള്ളത്.
ഈ പറഞ്ഞത് ആ പരിപാടിയുടെ വീഡിയോ ഒരുതവണ വീക്ഷിച്ചാല്‍ ബോധ്യമാകുന്നതേ ഉള്ളൂ.
Discussion about this post