ദെഹര്ദുന്: കോണ്‍ഗ്രസ് ഒരു വൈറല്‍ പാര്‍ട്ടിയാണെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി മോദിയുടെ അമേരിക്ക സന്ദര്‍ശനംകൊണ്ട് യാതൊരു പ്രയോജനവും രാജ്യത്തിന് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. മോദിയുടെ സന്ദര്‍ശന സമയത്ത് ട്രംപ് നടത്തിയ ട്വീറ്റുകളെല്ലാം അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നുവെന്നും ഇന്ത്യ – യു.എസ് ബന്ധത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചുവെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ആണ് കോണ്‍ഗ്രസിനെതിരെ അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ ഇതെല്ലാം പ്രതിപക്ഷത്തിന്റെ സ്വപ്നം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് കോണ്‍ഗ്രസ് ഒരു വൈറല്‍ പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രതികരിച്ചത്.
Discussion about this post