അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ മലയാള താര സംഘടന ശ്രമിക്കുന്നത് അപലപനീയമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണം.
വനിതാകൂട്ടായ്മ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നല്കിയ പരാതി അന്വേഷിച്ച് നടപടിയെടുക്കുമെന്നും ജോസഫൈന് പറഞ്ഞു.
ഇന്നസെന്റിന്റെയും മുകേഷിന്റെയും സംസാരരീതി തെറ്റെന്നും ജോസഫൈന് വിമര്‍ശിച്ചു. ജനപ്രതിനിധികള്‍ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. നടിക്കെതിരായ മോശം പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ചിരിക്കുന്ന പരാതിയില്‍ നടപടിയെടുക്കും. രൂക്ഷ വിമര്‍ശനമാണ് വനിതാ കമ്മീഷന് അധ്യക്ഷ ഉന്നയിച്ചത്.
നടിയും അക്രമിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തിന് പിന്നില്‍ നിഗൂഢതയുണ്ടെന്നും, നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്നും ജോസഫൈന് നേരത്തെ പറഞ്ഞിരുന്നു. നടിയുടെ പേര് പറഞ്ഞവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ജോസഫൈന് അറിയിച്ചിരുന്നു.
Discussion about this post