ഉപഭോക്താക്കള്‍ക്ക് വന്‍തോതില്‍ ഡാറ്റ ഓഫറുകള്‍ നല്കി ബിഎസ്എന്‍എല്‍. ഇത്തവണ നിലവിലുള്ളതില്‍ ആറിരട്ടി അധികം ഡാറ്റയാണ് ബിഎസ്എന്‍എല്‍ തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ബിഎസ്എന്‍എലിന്റെ പോസ്റ്റ്പെയ്ഡ് സൗകര്യം ഉപയോഗിക്കുന്ന താഴെ പറയുന്ന പ്ലാനിലുള്ളവര്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
99 രൂപയുടെ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനിമുതല്‍ 250 എംബി ഡാറ്റ ലഭിക്കും. ഈ പ്ലാനില്‍ നേരത്തെ ഒട്ടും ഡാറ്റ ലഭിച്ചിരുന്നില്ല. 225 രൂപയുടെ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് നേരത്തെ 200 എംബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 1 ജിബിയായി വര്‍ധിപ്പിച്ചിരിക്കുന്നു.
325 രൂപയുടെയും 525 രൂപയുടെയും പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2 ജിബി അധികം ഡാറ്റ ഇനി ലഭിക്കും. നേരത്തെ 325 രൂപയ്ക്ക് 250 എംബിയും 525 രൂപയ്ക്ക് 500 എംബിയുമാണ് കമ്പനി നല്‍കിയിരുന്നത്. 525 രൂപയുടെ പ്ലാനിലുള്ളവര്‍ക്ക് 450 രൂപ ടോക്ക് ടൈമും ഉണ്ടാവും.
ഇവയെ കൂടാതെ 725 രൂപയുടെ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 1 ജിബിയ്ക്ക് പകരം 5 ജിബി ഡാറ്റയും 799 രൂപയുടെ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 3 ജിബിയ്ക്ക് പകരം 10 ജിബി ഡാറ്റയും ഒപ്പം പരിധിയില്ലാത്ത വിളികളും ലഭിക്കും.
ഏത് നമ്പറുകളിലേക്കും പരിധിയില്ലാതെ വിളിക്കാനുള്ള അവസരവും ഒപ്പം 2ജിബി ഡാറ്റയും നല്കുന്ന 666 രൂപയുടെ ‘ബിഎസ്എന്‍എല്‍ സിക്സര്‍ ‘ ഓഫര്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളിലാണ് കമ്പനിയില്‍ നിന്നും പുതിയ ഓഫറുകള്‍ വരുന്നത്. ജൂലൈ ഒന്ന് മുതല്‍ ഓഫറുകള്‍ നിലവില്‍ വരും.
Discussion about this post