മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ പശുക്കിടാവിനെ അറുത്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി.ആസിഫ്, ഹമീദ്, റഷീദ് പാണ്ഡ്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇറച്ചിക്കായി പശുക്കിടാവിനെ അറുത്തുവെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ബീഫ് നിരോധനം കൊണ്ടുവന്നതിനു ശേഷമുള്ള ആദ്യത്തെ അറസ്റ്റാണിത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബജ്രങ്ക്വാടി പ്രദേശത്തെ ആളൊഴിഞ്ഞ വീട് റെയ്ഡ് ചെയ്ത ആസാദ് നഗര്‍ പോലീസാണ് പശുക്കിടാവിനെ അറുത്തതായി കണ്ടെത്തിയത്. 150 കിലോ ഇറച്ചിയും വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. പശുക്കിടാവിനെ അറുത്ത മൂന്നുപേരും ഓടി രക്ഷപെട്ടു. മഹാരാഷ്ട്രാ മൃഗസംരക്ഷണ നിയമ ഭേഗതി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ബീഫ് നിരോധിച്ചുകൊണ്ട് മഹാരാട്രയില്‍ ഈാ മാസം രണ്ടിനാണ് നിയമം കൊണ്ടുവന്നത്. ബീഫ് വില്ക്കുകയോ കൈവശം വെക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴയുമാണ് ശിക്ഷ.
Discussion about this post