തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെ ഒഴിവാക്കി ധനമന്ത്രി കെ.എം മാണിയുടെ വീട്ടില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നു. മാണിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു യോഗം കേരളാ കോണ്‍ഗ്രസ് എല്‍എമാരുടെ യോഗം .യോഗത്തില്‍ തന്നെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ച് പി.സി ജോര്‍ജും രംഗത്തെത്തിയിട്ടുണ്ട്.
ബാര്‍കോഴക്കേസില്‍ ധനമത്രി നേരത്തെ രാജി വെയ്ക്കേണ്ടതായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. ബാര്‍കോഴക്കേസ് കാരണം കേരളാ കോണ്‍ഗ്രസ് നടുക്കടലില്‍ ആണെന്നും പാര്‍ട്ടിയെ നടുക്കടലിലാക്കിയത് ആരാണെന്ന് പറയേണ്ടതിന്റെ ഉത്തരവാദിത്വം മാണിക്കാണെന്നും പി സി പറഞ്ഞിരുന്നു.പി.സി ജോര്‍ജിന്റെ പ്രസ്താവന പുറത്തു വന്നതിനെത്തുടര്‍ന്നാണ് പുതിയ നടപടികള്‍.
Discussion about this post