തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡി.ജി.പി സെന്‍കുമാര്‍.അന്വേഷണസംഘം കണ്ടെത്തിയ ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമാണെന്നും കത്തിലെ കയ്യക്ഷരം ജിഷ്ണുവിന്റേതല്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജിഷ്ണുവിന്റേതെന്ന് പറയുന്ന കത്ത് അവിടെ കൊണ്ടിട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കത്ത് ജിഷ്ണുവിന്റേത് അല്ലെന്ന് അമ്മ മഹിജയും കുടുംബവും ആരോപിച്ചിരുന്നു.
Discussion about this post