കൊച്ചി : സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ഐഎസ് ഭീകരരുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. കേരളത്തിലും ഗള്‍ഫിലുമായി ഇവര്‍ക്ക് സഹായം നല്‍കിയവരെയും അടുത്ത ബന്ധം സൂക്ഷിച്ചവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഫോണ്‍കോളുകളും, സോഷ്യല്‍ മീഡിയാ ബന്ധങ്ങളും പരിശോധനാ വിധേയമാക്കും.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, കോഴിക്കോട് വടകര, മലപ്പുറത്ത് കൊണ്ടോട്ടി, വണ്ടൂര്‍, കണ്ണൂരില്‍ ചാലാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് മലയാളി ഭീകരര്‍ സിറിയയിലെ അലപ്പോയില്‍ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കൂടുതല്‍ അന്വേഷണ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.
ഗള്‍ഫിലും, സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലും ഇവരുമായി ബന്ധമുണ്ടായിരുന്നവരെ സംബന്ധിച്ച് അന്വേഷണ ഏജന്‍സിക്ക് കൃത്യമായ വിവരം ലഭിച്ചു കഴിഞ്ഞു. ഇവരെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് സൂചന.
ഇതുകൂടാതെ ഭീകരരുടെ നാട്ടിലുള്ള ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കും.
അതേസമയം കൊല്ലപ്പെട്ട ഭീകരര്‍ നാട്ടിലും പിന്നീട് ഗള്‍ഫിലും ഉണ്ടായിരുന്ന വേളയില്‍ ബന്ധപ്പെട്ടിരുന്നവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍മീഡിയ വഴി ഇവര്‍ ആരുമായൊക്കെ ആശയവിനിമയം നടത്തിയെന്ന തെളിവുകളും ശേഖരിക്കുന്നുണ്ട്. ഇതിലൂടെ സംസ്ഥാനത്ത് ഐഎസ് സ്വാധീനത്തില്‍പെട്ട വ്യക്തികളുടെ വിവരങ്ങള്‍ കൂടുതലായി ലഭിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ കണക്ക്‌കൂട്ടുന്നു.
ബഹറിനില്‍ ജോലിക്കായി എത്തിയ ശേഷം വിവാദ സലഫി മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായാണ് ഇവര്‍ ഐഎസില്‍ എത്തിപ്പെട്ടതെന്നാണ് എന്‍ഐഎയുടെ വിശദീകരണം.
Discussion about this post