തിരുവനന്തപുരം : ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രവാസികാര്യമന്ത്രി കെ.സി ജോസഫ് അറിയിച്ചു. തിരുവനന്തപുരത്തും ഡല്‍ഹിയിലും പ്രവാസികാര്യമന്ത്രാലയം കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികളോ അവരുടെ ബന്ധുക്കളൊ അധികൃതരെ വിവരം അറിയിക്കണം. നഴ്സുമാര്‍ അടക്കം യെമനിലുള്ള മലയാളികളുടെ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post