തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ സംസ്ഥാനത്ത് നിരവധി സാധനങ്ങളുടെ വില കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കോഴി വില തിങ്കളാഴ്ച മുതല്‍ 87 രൂപ ആയിരിക്കും. ഇതില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ജിഎസ്ടി നടപ്പായതോടെ സപ്ലൈകോ സ്ഥാപനങ്ങളില്‍ സാധനങ്ങളുടെ വില കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പുതിയ നികുതി ഘടന വന്നിട്ടും സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വില കുറഞ്ഞിരുന്നില്ല. ഇതിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് നടപടി, കഴിഞ്ഞ ദിവസം റസ്റ്റോറന്റ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലകുറയ്ക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു.
നിലവിലെ താരിഫിന്റെ പുറത്ത് ജിഎസ്ടി ചുമത്തുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അമിത വില ഇടാക്കുന്നത് അംഗീകരിക്കാനാവില്ല. പുതുക്കിയ വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളെ ധനമന്ത്രി അറിയിച്ചിരുന്നു.
Discussion about this post