ബാഗ്ദാദ്: ഐഎസ് കേന്ദ്രമായ മൊസൂള്‍ നഗരം ഇറാഖി സേന പൂര്‍ണമായും തിരികെ പിടിച്ചു. ഇതിന്റെ ഭാഗമായി ഇറാഖി സൈന്യം ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പത് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂള്‍. ഇത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായാണ് കണക്കാക്കുന്നത്.
ശക്തമായ ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടായിരുന്നു സേനയുടെ വിജയം. ഒരു ലക്ഷത്തിലധികം മനുഷ്യകവചമാക്കിയായിരുന്നു മൊസൂളില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ ഐക്യരാഷ്ട്ര സംഘടന രംഗത്തുവന്നിരുന്നു.
Discussion about this post