തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന പ്രസ്താവനകള്‍ക്ക് പിറകെ ബിജെപി നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.ബിജെപി നേതാവ് എം.ടി രമേശും സംഘവുമാണ് സെന്‍കുമാറിന്റെ വീട്ടില്‍ എത്തിയത്.
അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പിന്തുണ അറിയിക്കാനും, പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനുമാണ് സന്ദര്‍ശനം എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാനില്ലെന്ന് ടിപി സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം പൊതുരംഗത്ത് സജീവമായി ഇടപെടുമെന്നും അദ്ദേഹം വിരമിക്കലിന് ശേഷം പറഞ്ഞിരുന്നു. ബിജെപി നിലപാടുകളോട് അനുഭാവം പ്രകടിപ്പിക്കുന്ന സെന്‍കുമാര്‍ വൈകാതെ ബിജെപി നേതൃനിരയിലെത്തുമെന്ന അഭ്യൂഹം ശക്തമാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന് എന്നിവര്‍ സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിറകെയാണ് ഔദ്യോഗികമായി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാന്‍ എം.ടി രമേശ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
അതേസമയം തന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം.ടി രമേശ് പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണ്. ടിപി സെന്‍കുമാറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും എം.ടി രമേശ് പറഞ്ഞു.
Discussion about this post