ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയ്ക്ക് പരമോന്നത ബഹുമതിയായ ഭാരത് രത്‌ന സമ്മാനിച്ചു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് പത്മ പുരസ്‌ക്കാരം സമ്മാനിച്ചത്. വാജ്‌പേയി അസുഖബാധിതനായതിനാല്‍ വീട്ടിലെത്തിയാണ് രാഷ്ട്രപതി പുരസ്‌ക്കാരം സമ്മാനിച്ചത്. ഇതാദ്യമായാണ് ഒരാള്‍ക്ക് വീട്ടിലെത്തി രാഷ്ട്രപതി ഭാരത തര്‌ന സമ്മാനിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
അസുഖബാധിതനായ അവസ്ഥയില്‍ ചടങ്ങ് സമ്മാനിക്കുന്നത് പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു. ദൂരദര്‍ശന്‍ ചാനലിന് മാത്രമാണ് കവറേജിന് അനുമതി നല്‍കിയിരുന്നത്.
ഭാരത രത്‌ന ലഭിക്കുന്ന 43 ാമത്തെ വ്യക്തിയാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്. ഇന്ത്യയുടെ 12 ാമത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് കോണ്‍ഗ്രസുകാരനല്ലാത്ത അഞ്ച് വര്‍ഷം ഭരിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ്.
ജനസംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ വാജ്‌പേയി 1996 ലാണ് ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ പോയതിനാല്‍ 13 ദിവസത്തിനു ശേഷം രാജിവയ്‌ക്കേണ്ടിവന്നു. പിന്നീട് 1999ല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്ന് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തി.
(ചിത്രങ്ങള്‍ക്ക് കടപ്പാട്:എന്‍ഡി ടിവി)
Discussion about this post