ഇന്ദു സര്‍ക്കാരിനെതിരെ സഞ്ജയ് ഗാന്ധിയുടെ മകളാണ് എന്ന് അവകാശപ്പെടുന്ന യുവതി രംഗത്തെത്തി. ഇന്ദു സര്‍ക്കാര്‍ തന്റെ സഞ്ജയ് ഗാന്ധിയേയും, ഇന്ദിരാഗാന്ധിയേയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് പ്രിയാ സിംഗ് പോളിന്റെ പരാതി. തന്നെ ദത്തെടുത്തതാണെന്നത് സംബന്ധിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ അവര്‍ ന്യൂഡല്‍ഹി ടിസ ഹസാരി കോടതിയെ സമീപിച്ചു.
സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് കാണിച്ച് പ്രിയ കഴിഞ്ഞ മാസം സെന്റര്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ പരാതി നല്‍കിയിരുന്നു. 1980ലാണ് ഇന്ദിരാഗാന്ധിയുടെ ചെറുമകന് സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. സിനിമ 30 ശതമാനം യഥാര്‍ത്ഥ്യവും ബാക്കി ഫിക്ഷനാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
തന്റെ പിതാവിനെ മോശക്കാരായി ചിത്രീകരിക്കുന്നതാണ് തന്റെ മൗനം വെടിഞ്ഞ് രംഗത്തെത്താന്‍ കാരണമെന്നും പ്രിയ പറഞ്ഞു. സഞ്ജയ് ഗാന്ധിയ്ക്ക് ഒരു പെണ്‍കുട്ടി വിവാഹത്തിന് മുമ്പേ ഉണ്ടായിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ ഗോ സ്വാമി സുശില്ജി മഹാരാജ് എന്നയാള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
അടിയന്തരാവസ്ഥകാലത്തെ പശ്ചാത്തലമാക്കിയുള്ള ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രം ഈ മാസം 28നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു. ഇന്ദിരഗാന്ദിയേയും, സജ്ഞയ് ഗാന്ധിയേയും മോശമായി ചിത്രീകരിക്കുന്നത് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുമെന്നും അവര്‍ പ്രതിഷേധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Discussion about this post